SignIn
Kerala Kaumudi Online
Thursday, 25 June 2026 1.06 PM IST

ജില്ലയിൽ പോരടിക്കാൻ 48 സ്ഥാനാർത്ഥികൾ

ആലപ്പുഴ : വിധിയെഴുത്തിന് രണ്ടാഴ്ചയുടെ മാത്രം ദൂരം ബാക്കി നിൽക്കേ, ജില്ലയിൽ ജനപിന്തുണ തേടി കളത്തിലിറങ്ങുന്നത് മുന്നണി സ്ഥാനാർത്ഥികളും സ്വതന്ത്രരും, അപരന്മാരുമുൾപ്പടെ 48 പേർ. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ പകൽ മൂന്ന് മണിക്ക് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. കുട്ടനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ . എട്ടു പേരാണ് ഇവിടെ പോരടിക്കുന്നത്. മുന്നണികൾക്ക് വേണ്ടി മത്സരിക്കുന്നതും നേതൃത്വം കൊടുക്കുന്ന പാർട്ടികൾക്ക് പകരം ഘടകകക്ഷികളിൽപ്പെട്ടവരാണെന്ന പ്രത്യേകതയുമുണ്ട്. കായംകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത്. മുന്നണി സ്ഥാനാർത്ഥികളായ മൂന്ന് പേർ മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കും ചേർത്തലയിൽ പി.പ്രസാദിനും അപരൻമാരുണ്ട്. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന് തെങ്ങിൻ തോട്ടമാണ് ചിഹ്നമായി അനുവദിച്ചു കിട്ടിയത്.

മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ചിഹ്നം

അരൂർ
1.ദലീമ - സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം

2.അഡ്വ. ഷാനിമോൾ ഉസ്മാൻ - കോൺഗ്രസ് -കൈ

3.അഡ്വ. പി. എസ്. ജ്യോതിസ് - ബി.ഡി.ജെ.എസ് - തെങ്ങിൻ തോട്ടം

4.വയലാർ രാജീവൻ - ബഹുജൻ ദ്രാവിഡ പാർട്ടി - ഗ്യാസ് സിലിണ്ടർ

5.എൻ. കെ. ശശികുമാർ - എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോർച്ച്

6.വിപിൻ - സ്വതന്ത്രൻ -ടെലിവിഷൻ


ചേർത്തല
1.പി. പ്രസാദ് - സി.പി.ഐ - ധാന്യക്കതിരും അരിവാളും

2.കെ. ആർ.രാജേന്ദ്രപ്രസാദ് - കോൺഗ്രസ് - കൈ

3.അഡ്വ.ടി.പി.അനന്തരാജ് - ബി.ഡി.ജെ.എസ് - തെങ്ങിൻ തോട്ടം

4.നന്ദകുമാർ - സ്വതന്ത്രൻ- ക്യാമറ

5.എ. പി. പ്രസാദ്- സ്വതന്ത്രൻ- ഫുട്ബാൾ കളിക്കാരൻ

6.രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ - ബാറ്റ്

7.അഡ്വ. സോണിമോൻ.കെ.മാത്യു -സ്വതന്ത്രൻ- ഗ്യാസ് സിലിണ്ടർ


ആലപ്പുഴ
1. പി.പി.ചിത്തരഞ്ജൻ- സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം
2. എം.ജെ.ജോബ് - ബി.ജെ.പി -താമര

3.എ.ഡി തോമസ് -കോൺഗ്രസ്- കൈ

4.ജോസഫ് ചാക്കോ- സ്വതന്ത്രൻ- കോളിഫ്ലവർ

5.ജ്യോതി എബ്രഹാം- സ്വതന്ത്രൻ-പ്രഷർക്കുക്കർ

6.ആലപ്പി സുഗുണൻ-സ്വതന്ത്രൻ-ബാറ്റ്

അമ്പലപ്പുഴ
1.അരുൺ അനിരുദ്ധൻ - ബി.ജെ.പി -താമര

2.എച്ച് സലാം- സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം
3.ജോൺസൺ മാത്യു - എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോർച്ച്
4.ജി സുധാകരൻ- സ്വതന്ത്രൻ- തെങ്ങിൻ തോട്ടം


കുട്ടനാട്
1.ജോസഫ് മാത്യു (റോയ് മുട്ടാർ)-ആം ആദ്മി പാർട്ടി-ചൂൽ

2.റെജി ചെറിയാൻ -കേരള കോൺഗ്രസ് - ഓട്ടോറിക്ഷ

3.തോമസ്.കെ.തോമസ്- എൻ.സി.പി -കാഹളം മുഴക്കുന്ന മനുഷ്യൻ

4.ശശി മോൻ.കെ (പി.കെ. ശശി)- എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോർച്ച്
5.സന്തോഷ് കെ. (സന്തോഷ് ശാന്തി)- ബി.ഡി.ജെ.എസ് - തെങ്ങിൻ തോട്ടം

6.ജെയ്സപ്പൻ മത്തായി-സ്വതന്ത്രൻ-ലാപ്ടോപ്പ്

7.ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ. പി. ജെ. ജൂമൻ വി. എസ്-സ്വതന്ത്രൻ-കരിമ്പ് കർഷകൻ

8.രഞ്ചു.ടി. ആർ-സ്വതന്ത്രൻ-കുടം


ഹരിപ്പാട്
1.ടി. ടി. ജിസ്മോൻ-സി.പി.ഐ - ധാന്യക്കതിരും അരിവാളും

2.രമേശ് ചെന്നിത്തല -കോൺഗ്രസ്- കൈ
3.സന്ദീപ് വാചസ്പ‌തി-ബി.ജെ.പി -താമര
4.വിദ്യ വി.പി - എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോർച്ച്

5.രമേഷ്.സി-സ്വതന്ത്രൻ-ബാറ്റ്

6.സൗമ്യ.വി.ശശിധരൻ-സ്വതന്ത്രൻ-എയർ കണ്ടീഷണർ


കായംകുളം
1.അഡ്വ. യു. പ്രതിഭ- സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം

2.അഡ്വ. എം. ലിജു -കോൺഗ്രസ്- കൈ
3.തമ്പി മേട്ടുതറ - ബി.ഡി.ജെ.എസ് - തെങ്ങിൻ തോട്ടം

മാവേലിക്കര
1.കെ അജിമോൻ-ബി.ജെ.പി -താമര
2.എം. എസ്. അരുൺ കുമാർ- സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം
3.അഡ്വ. മുത്താരാ രാജ് -കോൺഗ്രസ്- കൈ
4.സുരേഷ് നൂറനാട്- അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ- കോട്ട്


ചെങ്ങന്നൂർ
1.അഡ്വ. എബി കുര്യാക്കോസ്-കോൺഗ്രസ്- കൈ
2.എം. വി. ഗോപകുമാർ-ബി.ജെ.പി -താമര
3.സജി ചെറിയാൻ- സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം
4.ബി. പ്രണീഷ് - എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോർച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL