മാന്നാർ: ഭീമമായ വിലക്കയറ്റവും ചാർജ് വർദ്ധനവുകളും സൃഷ്ടിച്ചുകൊണ്ട് കോർപ്പറേറ്റ് ശക്തികളുടെ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കുന്ന വികസനം എന്ന തട്ടിപ്പിനെ തിരിച്ചറിയണമെന്ന് എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്.സീതിലാൽ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലം എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ബി.പ്രണീഷിന്റെ മാന്നാർ മേഖല വാഹന പ്രചാരണ ജാഥയുടെ സമാപനം കുറിച്ച് വള്ളക്കാലിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതിലാൽ. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് മാന്നാർ ലോക്കൽ സെക്രട്ടറി കെ.ബിമൽജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.പാർത്ഥസാരഥി വർമ്മ, ജില്ലാ കമ്മിറ്റിയംഗം റ്റി.കോശി, സ്ഥാനാർത്ഥി ബി.പ്രണീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |