SignIn
Kerala Kaumudi Online
Thursday, 25 June 2026 1.00 AM IST

വോട്ടു ചെയ്യി​ക്കാനായി​ ഫ്ലാഷ് മോബ് 

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ 100 ശതമാനം വോട്ടിംഗ് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ (സ്വീപ്) ഭാഗമായി ആലപ്പുഴ ബീച്ചിൽ രണ്ട് സ്ഥലങ്ങളിലായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സ്വീപ് നോഡൽ ഓഫീസർ കെ.ജയകുമാർ പരിപാടിക്ക്‌ നേതൃത്വം നൽകി. ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിലെ അദ്ധ്യാപകരായ ഡയാന ജെയിംസ്, അലക്സ്‌ ആന്റണി, ക്രിസ്റ്റിൻ ജേക്കബ്, ഉദ്യോഗസ്ഥരായ എസ്.പാർവതി, എ.സജീർ, എസ്.ആർ.രഞ്ജു, വി.ജെ.ആൻ .ജൻസി, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL