
ആലപ്പുഴ : മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായിരുന്ന കെ.എം.മാണിയുടെ ഏഴാം ചരമവാർഷികാചരണം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.പ്രദീപ് കൂട്ടാല, ടി.കുര്യൻ, എം.എസ്.നൗഷാദ് അലി, ഷീൻ സോളമൻ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം,ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ, എസ്.വാസുദേവൻ നായർ ,യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു തോമസ് കളരിക്കൽ, നിസാം വലിയകുളം, അൻസിൽ ബദർ, റോയ് വേലിക്കെട്ടിൽ, ജോൺ.കെ.ജോൺ, ജോസഫ് ചാവടി, മുഹമ്മദ്.കെ.കബീർ, ദലീല, ക്ലാരമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |