SignIn
Kerala Kaumudi Online
Thursday, 25 June 2026 4.55 AM IST

പ്രത്യക്ഷ മഹാഗണപതി ഹോമം ഇന്ന്

s

ആലപ്പുഴ: കളക്ട്രേറ്റിനു സമീപത്തുള്ള അന്ന കാമാക്ഷി അമ്മൻ കോവിലിൽ പ്രത്യക്ഷ മഹാഗണപതി ഹോമം ഇന്ന് നടക്കും. രാവിലെ 4.30ന് ചടങ്ങുകൾ ആരംഭിക്കും. 4.30 ന് ഗജേന്ദ്ര സ്നാനം, 5.30ന് പ്രത്യക്ഷ മഹാഗണപതി ഹോമം ആരംഭം, എട്ടിന് ആനയൂട്ട്, ഗണപതി പറ, 9.30ന് പൂർണാഹുതി തുടർന്ന് ദീപാരാധന തുടങ്ങിയവ നടക്കും. ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്ന കക്കാട് ദേവദാസ് നമ്പൂതിരിയെ ക്ഷേത്രം ഭാരവാഹികൾ ഇന്നലെ പൂർണകുംഭം നൽകി സ്വീകരിച്ചു.ക്ഷേത്രത്തിലെ 28-ാമത് പുനഃപ്രതിഷ്ഠാ വാർഷികം 27ന് നടക്കും. അതിന് മുന്നോടിയായിട്ടാണ് മഹാഗണപതി ഹോമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL