SignIn
Kerala Kaumudi Online
Thursday, 21 May 2026 2.40 AM IST

കുടുംബസംഗമ സമ്മേളനം

photo

ചേർത്തല: വെള്ളിയാകുളം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമ സമ്മേളനം റിട്ട.ഡി.ജി.പി. ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം എൻ.എസ്.എസ്.ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ വെള്ളിയാകുളം പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ കുടുംബസംഗമ സന്ദേശം നൽകി. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജി.ശശികല,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ.ഹരിഹരപ്പണിക്കർ,കരയോഗം സെക്രട്ടറി ഇ.രാജപ്പൻനായർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പ്രവീൺ ജി.പണിക്കർ,പഞ്ചായത്ത് അംഗങ്ങളായ ഇന്ദുലേഖ,എലിസബത്ത് ജോസഫ്,ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.ശശിധരപ്പണിക്കർ എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ച്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് ബി.അംബികാദേവി അദ്ധ്യക്ഷത വഹിച്ചു.വനിതാ യൂണിയൻ പ്രസിഡന്റ് സീമ അജികുമാർ,സെക്രട്ടറി ആശ സന്തോഷ്, ജെ.സരോജിനിയമ്മ,വനിതാ സമാജം സെക്രട്ടറി ബീന,താലൂക്ക് യുണിയൻ കമ്മിറ്റി അംഗം അഡ്വ.മധു,കെ.സരസ്വതിയമ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL