മാവേലിക്കര : സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റും വരദക്ഷിണ കലാമന്ദിറും ചേർന്നൊരുക്കുന്ന ഏകദിന ചിത്രരചനാ ക്യാമ്പ് 27ന് കുറത്തികാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഒന്ന് മുതൽ നാല് വരെയുള്ളവരേയും അഞ്ച് മുതൽ എട്ട് വരെയുള്ളവരെയും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ്‌വരെയുള്ളവരേയും മൂന്നായി തരം തിരിച്ചാണ് ക്യാമ്പിൽ ഇരുത്തുന്നത്. കാർത്തിക കറ്റാനം ക്യാമ്പ് നയിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. പങ്കെടുക്കുന്നവർ വരയ്ക്കാനുള്ള പേപ്പർ ഒഴികെ ബാക്കി സാമഗ്രികൾ കൊണ്ടുവരേണ്ടതാണ്. രാവിലെ 9ന് തെക്കേക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയവിനോദ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447787527, 9656 3186 84, 9447349490.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |