SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

അനുസ്മരണ സമ്മേളനം

ambala

അമ്പലപ്പുഴ :അമ്പലപ്പുഴ യോഗം പേട്ട സംഘം ട്രസ്റ്റിന്റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായിരുന്ന കളത്തിൽ ചന്ദ്രശേഖരൻ നായരുടെ അനുസ്മരണ സമ്മേളനം മെഡിക്കൽ കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. പേട്ട സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ അദ്ധ്യക്ഷനായി . കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി . സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള അനുശോചന പ്രമേയാവതരണം നടത്തി . സംഘം സെക്രട്ടറി കെ. ചന്ദ്രകുമാർ സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തംഗം എ. ആർ. കണ്ണൻ , ബ്ളോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം ,ഗ്രാമപഞ്ചായത്തംഗങ്ങളായ എ. ആർ. ഹരികൃഷ്ണൻ , ആർ. ശ്രീലേഖ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL