ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ അമ്മ വലിച്ചെറിഞ്ഞ സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ശിശുസംരക്ഷണ സമിതി (സി.ഡബ്ല്യു.സി) തീരുമാനിക്കും. ഇതുസംബന്ധിച്ച് ശിശു സംരക്ഷണ സമിതിക്ക് ഹരിപ്പാട് പൊലീസ് കത്തുനൽകി. കുട്ടിയെ വേണ്ടെന്നാണ് 19കാരിയായ അമ്മ പറഞ്ഞത്. ഇനി കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടാലും കുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്തായിരിക്കും തീരുമാനം. കുട്ടയുടെ അച്ഛനെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ കാമുകനായ കൊൽക്കത്ത സ്വദേശിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. എറണാകുളം ഇടപ്പള്ളിയിൽ യുവതി പാരാമെഡിക്കൽ കോഴ്സ് ചെയ്യുമ്പോൾ ഇവിടുത്തെ ആശുപത്രിയിലെ ക്യാന്റീൻ ജീവനക്കാരനായിരുന്നു ഇയാൾ. കുട്ടി ഇപ്പോൾ ആശുപത്രി അധികൃതരുടെ സംരക്ഷണത്തിലാണ്. യുവതിയും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹരിപ്പാട് സ്വദേശിയായ യുവതി ആശുപത്രി ടോയ്ലെറ്റിൽ പ്രസവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |