
തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം പട്ടണക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള 145-ാം നമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം.കെ. ജയപാൽ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വിക്രമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.എ. ജയകൃഷ്ണൻ, മോളി രാജേന്ദ്രൻ, അജി ഇടപ്പുങ്കൽ എന്നിവർ പങ്കെടുത്തു. സി.ഡി.പി.ഒ റാണി കെ. ശ്രീധർ, സൂപ്പർവൈസർമാരായ ഇന്ദുലേഖ, ഏലിയാമ്മ വി.ജെ., പുഷ്പ റെജിമോൻ, ഷൈനി ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |