SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

കർഷക കൂട്ടായ്മയും പഠന ക്ലാസും

ചേർത്തല:മാരാരിക്കുളം വടക്ക് മാരാരി സൗജന്യ വൈദ്യുതി പദ്ധതി സഹായസംഘത്തിന്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മയും കാർഷിക പഠന ക്ലാസും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും 28ന് നടക്കും. കണിച്ചുകുളങ്ങര എസ്.സി.ബി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് സി.ആർ.മദനപ്പൻ അദ്ധ്യക്ഷത വഹിക്കും.വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സജി ജോസഫ് പഠന ക്ലാസ് നയിക്കും. സെക്രട്ടറി എം.എൻ.പി ബാബു സ്വാഗതവും ബോർഡ് അംഗം എം.എസ്.നടരാജൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL