
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും കഞ്ഞിക്കുഴി ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ കഞ്ഞിക്കുഴി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മണി തമ്പാൻ. ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചിത്ര ടി സ്വാഗതം പറഞ്ഞു. ഡോ ചിത്ര ടി യെയും യോഗ ഇൻസ്‌ട്രക്ടർ ഡോ. ദേവി എസ് നായരെയും വൈസ് പ്രസിഡന്റ് ലജിത തിലകൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു കൈമൾ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അശ്വിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |