SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

പ്രബന്ധ സമ്മേളനം

photo

ചേർത്തല: ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തോട അനുബന്ധിച്ച് പ്രബന്ധസമ്മേളനവും യോഗാ ക്ലാസ്സും സംഘടിപ്പിച്ചു. സുരേഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.യോഗാ ക്ലാസും നയിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 'വനമിത്ര'അവാർഡ് ജേതാവും,പരിസ്ഥിതി പ്രവർത്തകനുമായ സി.വി.വിദ്യാധരൻ 'പരിസ്ഥിതി സംരക്ഷണത്തിലെ വെല്ലുവിളികളും,ഭാരതീയ കാഴ്ചപ്പാടും എന്ന വിഷയത്തിൽ പ്രബന്ധം അവതിരിപ്പിച്ചു.സ്ഥാപനീയ സമിതി പ്രസിഡന്റ് പി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഡോ.വി.ജഗന്നാഥ്,സെക്രട്ടറി ബാലഗോപാലഷേണായി,വിജയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL