SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

84 ഫ്ളാറ്റുകൾ താമസയോഗ്യമാക്കി

ആലപ്പുഴ : തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലെ പുനർഗേഹം പദ്ധതിയിൽപ്പെട്ട 84 ഫ്ളാറ്റുകൾ താമസയോഗ്യമാക്കി. എന്നാൽ ഇതിൽ 76 ഫ്ളാറ്റുകളിൽ മാത്രമാണ് വൈദ്യുതി കണക്ഷനുവേണ്ടി ഫ്ളാറ്റുകളുടെ ചുമതല വഹിക്കുന്ന കേരള തീരദേശ വികസനകോർപ്പറേഷൻ രേഖകൾ നൽകിയതെന്ന് വൈദ്യുതി വകുപ്പ്. രേഖകൾ നൽകിയ മുഴുവൻ ഫ്ളാറ്റുകളിലും കണക്ഷൻ നൽകി ഉദ്ഘാടനത്തിന് മുമ്പായി ട്രയൽറൺ നടത്തിയതുമാണ്. ഇതിൽ ആറ് ഫ്ളാറ്റുകളിലെ പാനലിൽ ചില സാങ്കേതിക തടസങ്ങളുണ്ട്. അത് കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും പരിഹരിക്കാമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ ട്രയൽറണ്ണിൽ തന്നെ ഫ്ളാറ്റുകളിലെ വൈദ്യുതി സംവിധാനങ്ങളിൽ ചില പാകപ്പിഴകൾ കണ്ടെത്തിയിരുന്നതായി ഫ്ളാറ്റുകളുടെ നിർമാണച്ചുമതല വഹിക്കുന്ന കോർപ്പറേഷൻ അധികൃതർ പറയുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ മാത്രമെ പരിഹാരം കണ്ടെത്താനാകുകയുള്ളുവെന്നും അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL