
മാന്നാർ, കുട്ടംപേരൂർ വൈ. എം.സി.എ സുവർണ്ണ ജൂബിലി മന്ദിരത്തിന് വൈ.എം.സി. എ മുൻ ദേശീയ നിർവാഹക സമിതി അംഗം തോമസ് ചാക്കോ ശിലയിട്ടു. വൈ എം സി എ പ്രസിഡന്റ് മാത്യു ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് റമ്പാൻ, ഫാ. ഷിജി കോശി എന്നിവർ ശില ആശീർവദിച്ചു. സബ് റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം, സബ് റീജിയണൽ കൺവീനർ റെജി സാമുവൽ, തോമസ് ജോൺ. ഫിലിപ്പ് പി.ജോസ്, ജോൺ എ.ജെ, തോമസ് കോവിലകം, പി.എ.ഗീവർഗീസ്, നിബിൻ നല്ലവീട്ടിൽ, ലാബി പീടികത്തറയിൽ, പി.ജി. മാത്യു, ഷാജി കടവിൽ,ജോർജ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |