
മാന്നാർ: നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ 2026–29 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പ് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ചു. പരിശീലന ക്ലാസിന് വിഷ്ണു നേതൃത്വം നൽകി. വിദ്യാർത്ഥികൾ സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളായി.
രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടിയിൽ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച "സർവ്വം എ.ഐ മയം" എന്ന ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം, സാധ്യതകൾ, സുരക്ഷിത വിനിയോഗം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ ക്ലാസ് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരും അധ്യാപകരും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |