ആലപ്പുഴ: വർഷങ്ങളായി കർഷകർ സഹിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുവാൻ കൃഷിമന്ത്രി മുൻകൈയെടുക്കണമെന്ന് കേരള സംസ്ഥാന നെൽ-- നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കൃഷിമന്ത്രിക്ക് നിവേദനം നൽകി. ഫെഡറേഷൻ നേതൃത്വസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി, ജനറൽ സെക്രട്ടറി ജോമോൻ കുമരകം, ബിനു പാട്ടത്തിൽ നെടുംപുറം, രാജൻ മേപ്രാൽ, എം.അബൂബക്കർ മാന്നാർ, ജോർജ് തോമസ്, ഡി. സുനിൽകുമാർ, തോമസ് പുന്നമട,ജോ നെടുങ്ങാട് എന്നിവർ സംസാരിച്ചു ചിങ്ങം ഒന്ന് കർഷക രക്ഷാ ദിനമായി ആചരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |