
അമ്പലപ്പുഴ: ആശുപത്രിയുടെ പോരായ്മകൾ പരിഹരിക്കാൻ നിർദേശങ്ങളും അഭിപ്രായവും സ്വീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ.അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം.പുറക്കാടിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെത്തിയത് . അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഇവിടെ രാത്ര കാലപരിശോധനയില്ല. . നിരവധി പോരായ്മകളാണ് ആശുപത്രിയിലുള്ളത്. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |