SignIn
Kerala Kaumudi Online
Thursday, 30 July 2026 4.40 AM IST

ഹെപ്പറ്റൈറ്റി​സ് ദിനാചരണം

s

ആലപ്പുഴ : ലോകത്ത് എച്ച്‌.ഐ.വി അണുബാധ മൂലം മരിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം പേർ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ മൂലം മരിക്കുന്നതായി ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ പറഞ്ഞു. ലോക ഹെപ്പറ്റൈറ്റി​സ് ദിനാചരണം ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്സിനേഷനി​ല്ലാത്ത എയ്ഡ്സ് രോഗത്തി​ൽ മരണസംഖ്യ കുറച്ചത് ബോധവൽക്കരണം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടി​ക്കാട്ടി​. .ആർ.എം.ഒ ഡോ.ഷാലിമ അദ്ധ്യക്ഷയായി. പി.ആർ.ഒ ബെന്നി അലോഷ്യസ്, ലേ സെക്രട്ടറി ബീനാമോൾ, നഴ്സിംഗ് സൂപ്രണ്ട് റെസി​ പി.ബേബി,ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മിനി , ജെ.പി.എച്ച്.എൻ പ്രമീള തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇന്ദു ആർ.എം ബോധവൽക്കരണ ക്ലാസ് ന​ടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL