
ആലപ്പുഴ : ഹ്യൂമൻ റൈറ്റസ് പ്രൊട്ടക്ഷൻ മിഷന്റെയും കിടങ്ങാപറമ്പ് നഗരാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാകോടതി വാർഡ് കായൽകുരിശ്ശടിയിൽ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി. എച്ച്.ആർ.പി.എം രക്ഷാധികാരി പ്രൊഫ.ഗോപിനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.ആർ.പി.എം ജില്ലാ പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സീമ ശാന്തപ്പൻ സ്വാഗതം പറഞ്ഞ, എച്ച്.ആർ.പി.എം ഭാരവാഹികളായ റോയി പാലത്തറ, അയൂബ്, ഗീത അലക്സ്, ബെന്നി നാഗാപറമ്പിൽ ,ജ്യോതി എബ്രഹാം, ഗീത, സീത, ഫൈസൽ, ഉഷാ കുമാരി, തങ്കമണി, സുധർമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |