ആലപ്പുഴ: വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങളെ കോർത്തിണക്കി ഓപറേഷൻ തൂഫാൻ ജാഗരൺ റാലി ശനിയാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴയിൽ നടക്കുമെന്ന് ജില്ല പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. ബീച്ചിന് സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന റാലി കണ്ണൻവർക്കി പാലം വഴി ലീയോതേർട്ടീന്ത് സ്കൂളിൽ സമാപിക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി എം.ലിജു, കെസി.വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ പങ്കെടുക്കും. എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, സ്കൂൾ-കോളജ് അടക്കമുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ ബഹുജനറാലിയിൽ അണിനിരക്കും. തൂഫാനുമായി ബന്ധപ്പെട്ട് സബ് ഡിവിഷൻ കേന്ദ്രീകരിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും. 150പേർക്ക് തൂഫാൻ വാരിയേഴ്സ് ബാഡ്ജും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |