SignIn
Kerala Kaumudi Online
Thursday, 30 July 2026 4.40 AM IST

ഐ.എസ്.ഒ അംഗീകാരത്തി​ൽ സി.ഡി.എസുകൾ

ആലപ്പുഴ: ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ നിലവാരത്തിലായി​. 80 സി.ഡി.എസുകളാണുള്ളത്.

ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്ര‌യായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷനാണ് സി.ഡി.എസുകൾ നേടിയത്.

ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഗുണനിലവാര നിയന്ത്രണം നടപ്പാക്കി. കേരള സർക്കാർ രൂപകല്പന ചെയ്ത ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ്, ഗുണ നിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ, ഭിന്നശേഷി, വയോജന സൗഹൃദ സേവന സംവിധാനം എന്നിവ ഗുണമേന്മ നിർവചിക്കുന്നതിനുള്ള ഘടകങ്ങളായിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തിൽ ലഭ്യമാക്കാൻ കഴിയും വിധമാണ് സി.ഡി.എസ് ഓഫീസുകളുടെ സജ്ജീകരണം. ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെല്പ് ഡെസ്‌ക് സൗകര്യങ്ങൾ, രേഖകളുടെ പരിപാലനം, സി.ഡി.എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയ രൂപീകരണം എന്നിവ കാര്യക്ഷമമാക്കി. അക്കൗണ്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വർഷത്തിൽ രണ്ട് തവണ ഇന്റേണൽ ഓഡിറ്റും നടത്തുന്നുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള കൺസൾട്ടൻസി ഏജൻസിയായി കിലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രഖ്യാപനം നാളെ

31ന് ആലപ്പുഴ ഹവേലി റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ സി.ഡി.എസുകളുടെ സമ്പൂർണ്ണ ഐ.എസ്.ഒ പ്രഖ്യാപനവും തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെയും സി.ഡി.എസ്. ചെയർപേഴ്‌സൺ മാരുടെയും ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനവും നടക്കും. മന്ത്രി എം. ലിജു പ്രഖ്യാപനം നിർവഹിക്കും. എ.ഡിതോമസ് എം.എൽ.എ. അദ്ധ്യക്ഷനാകുമെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL