
ആലപ്പുഴ :റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
അന്തർദേശീയ സൗഹൃദ ദിനാഘോഷത്തിൽ ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് അവരുടെ ജന്മദിനാഘോഷ വേളയിലും വിവാഹ വാർഷിക ദിനങ്ങളിലും ആശംസാ സന്ദേശങ്ങൾ മുടക്കമില്ലാതെ അയക്കുന്ന സാംസ്‌കാരിക പ്രവർത്തകൻ ജോൺ പൂക്കായിയെ ആദരിച്ചു. ക്ലബ് ലോബി വിദ്യാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
റോട്ടറി അസിസ്റ്റന്റ് ഗവർണർ
അഡ്വ. പ്രദീപ് കൂട്ടാല,ക്ലബ്ബ് ഭാരവാഹികളായ സാം രാജേന്ദ്രൻ, കെ. എസ്. ജനാർദനൻ പിള്ള, കേണൽ സി. വിജയകുമാർ,ബോബൻ വർഗീസ്, സുവി വിദ്യാധരൻ, രംഗനാഥൻ എസ്.വേണു അയിലാറ്റ് , ദിപു ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |