SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

പബ്ലിസിറ്റി കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

ആലപ്പുഴ: 72ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മറ്റി ഓഫീസ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഷാജി.വി .നായർ ഉദ്ഘാടനം ചെയ്തു. നെഹ്റുട്രോഫി വള്ളംകളിയെ കൂടുതൽ ജനകീയമാക്കാനും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളിലെത്തിക്കാനും വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു.
പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും നഗരസഭാംഗങ്ങളുമായ ബെന്നി ജോസഫ്, എ.എം.നൗഫൽ, ബിജി ശങ്കർ, സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ,ടി.ആർ. ആസാദ്, അബ്ദുൽസലാം ലബ്ബ, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL