SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച നീളുന്ന ആഘോഷം

രാഹുൽഗാന്ധിയെ മുഖ്യാതിഥിയാക്കാൻ ശ്രമം

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളി ഒരാഴ്ച നീളുന്ന ആലപ്പുഴയുടെ ഉത്സവമാക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നതെന്ന് ജില്ല കളക്ടർ ഷാജി വി.നായർ പറഞ്ഞു. ഇതിനായി ക്ലബ്ബുകളുമായി ആലോചന നടന്നുവരുകയാണ്. ഇത്തവണ മുഖ്യാതിഥിയായി രാഹുൽഗാന്ധിയെ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുൻകാലങ്ങളിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് സംവിധാനങ്ങൾ മെച്ചെപ്പെടുത്തി കാണികൾക്ക് ബുദ്ധിമുട്ടില്ലാതെ ജലമേള ആസ്വദിക്കാൻ കഴിയുന്ന തരത്തിലാകും ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.

ട്രാക്ക് നേരത്തെ തയ്യാറാക്കി ജനങ്ങളെ അറിയിച്ച് ട്രയലുകൾ കൂടൂതൽ ജനപ്രിയമാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിൽ മാധ്യമങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ആലോചിക്കാൻ ജില്ലയിലെ മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, ആലപ്പുഴ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പി. നീതുമോൾ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL