SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

റെയിൽ ക്രോസ് തകരാറി​ലായി, ചുറ്റി​ക്കറങ്ങി​ യാത്രക്കാർ

ambala

അമ്പലപ്പുഴ: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി ലെവൽ ക്രോസ് തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. ബുധനാഴ്ച്ച രാത്രി 10.30 ഓടെ തമിഴ്‌നാട് രജി​സ്ട്രേഷനുള്ള പാഴ്സൽ ലോറി തട്ടി റെയിൽവെ ക്രോസി​ന്റെ ബാർ തകരാറിലാവുകയായിരുന്നു. രാത്രി മുതൽ അമ്പലപ്പുഴ പൊലീസ് വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടെങ്കി​ലും ഇടറോഡുകൾ തകർന്നു കിടക്കുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾക്ക് യാത്രാതടസം നേരിട്ടു.കെ.എസ്.ആർ ടി.സി ആലപ്പുഴ ഡി​പ്പോയി​ൽ നിന്നും ലെവൽ ക്രോസു വരെയും, തിരുവല്ലയിൽ നിന്ന് തകഴി ജംഗ്ഷൻ വരെയും സർവ്വീസ് നടത്തി.കരുമാടി പാലം മുതൽ പടഹാരം വരെയുള്ള റോഡിൽ പല ഭാഗത്തും കുഴികളുള്ളതിനാൽ വളരെ ബുദ്ധി മുട്ടിയാണ് വാഹനങ്ങൾ കടന്നുപോയത്. ആശുപത്രി മുതൽ എല്ലോറ വരെയുള്ള റോഡിൽ കോൺക്രീറ്റിനായി മെറ്റൽ ഇറക്കിയിട്ടിരിക്കുന്നതും യാത്രക്കാർക്ക് തടസമായി. ഇന്നലെ വൈകിട്ട് 4 ഓടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ലെവൽ ക്രോസ് തുറന്നു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL