ചാത്തന്നൂർ : കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനത്തിനും തൊഴിൽ കേന്ദ്രീകൃത പഠനത്തിനും പ്രാധാന്യം നൽകിയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.കോഴ്സിന്റെ ദൈർഘ്യം പന്ത്രണ്ട് മാസം.പ്രായപരിധി നിർബന്ധമല്ല.കോഴ്സ് ഫീസ് ഗഡുക്കളായി അടയ്ക്കാവുന്നതാണ്. അഷ്ടാംഗം ആയുർവേദ ചികിത്സാലയം പട്ടാമ്പിയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്:
https://forms.gle/cJ9cpqhrCqZt4Yij9
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |