SignIn
Kerala Kaumudi Online
Thursday, 13 August 2026 2.45 AM IST

'മാതൃമലയാളം' തിരഞ്ഞെടുക്കപ്പെട്ടു

s

ആലപ്പുഴ: ഫിലിപ്പോസ് തത്തംപള്ളി രചിച്ച മാതൃമലയാളം എന്ന കവിത പശ്ചിമബംഗാളിലെ ശാന്തിനികേതനിൽ നടത്തുന്ന സാഹിത്യോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിൽ ആഗസ്റ്റ് 21, 22, 23 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക കവിതയാണ് മാതൃമലയാളം. മലയാളഭാഷയുടെ ചരിത്രം 51 വരികളിൽ എഴുതിയിരിക്കുന്ന ഈ കവിതയും വീഡിയോ ചിത്രീകരണവും വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഭാരതത്തിലെ വിവിധ ഭാഷകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50ൽ അധികം സാഹിത്യകാരൻമാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL