
ആലപ്പുഴ: ജില്ലാ പൊലീസിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാർഹിക പീഡന പരാതി അദാലത്ത് നടത്തി. ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രതീപ് അദ്ധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി .പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. ആലപ്പുഴ സിവിൽ ജഡ്ജ് അരുൺ.എം.കുരുവിള അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി. ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പതിനഞ്ചോളം പരാതികൾ പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |