SignIn
Kerala Kaumudi Online
Thursday, 13 August 2026 2.45 AM IST

ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

ambala

അമ്പലപ്പുഴ: പഞ്ചദിന ബാങ്കിംഗ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ കാനറ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി . അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . എ.ഐ.ബി.ഒ.സി ജില്ലാ പ്രസിഡന്റ് രജീഷ് ,സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ എ .ജി .എസ് അനിൽകുമാർ, ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എസ്. സി .സുരേഷ്, ജില്ലാ സെക്രട്ടറി ഇ.വി പ്രമോദ് എന്നിവർ സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL