
ചേർത്തല. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എയും സംഘടനയുടെ പ്രസിഡന്റുമായിരുന്ന സി.ബി.സി വാര്യർ അനുസ്മരണവും വിവിധ പരീക്ഷകളിലും കലാകായിക മേഖലകളിലും ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും നടന്നു.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.മുൻ ജില്ലാ പ്രസിഡന്റ് എ.കൃഷ്ണനെ ആദരിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിഷ്ണു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എസ്.ഉല്ലാസ് സ്വാഗതം പറഞ്ഞു.മുഹമ്മദ് ഇക്ബാൽ.എ, ഷീജആർ.രശ്മി എസ്.ബാലൻ,പി.ജി.കവിതമോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |