SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

കയർ തൊഴിലാളി സമരം മാറ്റിവച്ചു

ആലപ്പുഴ: കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികൾ 17 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. കൂലി വർദ്ധനവ് ഉൾപ്പെടെയുള്ള അടിയന്തരാവകാശങ്ങൾ കയർ ഇൻഡസ്ട്രിയൽ റിലേഷൻസ് കൗൺസിലിൽ (സി.ഐ.ആർ.സി) ചർച്ച ചെയ്തു അംഗീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി സി.ഐ.ആർ.സി യോഗം 17ന് ഉച്ചയ്ക്ക് 12ന് ആലപ്പുഴയിൽ ചേരും. ഇതുബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ചെയർമാൻ എ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.വി.സത്യനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബിനീഷ് ബോയ്, സി.എസ്.രമേശൻ,എസ്.രാജേന്ദ്രൻ,എം.ഡി.സുധാകരൻ,സലിം ബാബു, ബി .രാജശേഖരൻ,കെ.എൽ.ബെന്നി,കെ.എസ്.വാസൻ,പി.വി.സന്തോഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL