SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

ജില്ലയിൽ 30 സ്റ്റേഷനുകളുടെ ഭരണം ഇനി മുതൽ എസ്.ഐ മാർക്ക്

ആലപ്പുഴ: ജില്ലയിലെ 30 പൊലീസ് സ്റ്റേഷന്റെയും ഭരണം ഇന്നുമുതൽ എസ്‌.ഐമാർ ഏറ്റെടുക്കും. 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഭാഗമായാണ് മാറ്റം. ആലപ്പുഴ സൗത്ത്, ആലപ്പുഴ ട്രാഫിക് യുണിറ്റ്, ആലപ്പുഴ നോർത്ത്, വനിത പൊലീസ്, ജില്ലാ കൺട്രോൾ റും, ചെങ്ങന്നൂർ, ചെങ്ങന്നൂർ ട്രാഫിക് യുണിറ്റ് എന്നിവിടങ്ങളിൽ എസ്.എച്ച്.ഒയ്ക്ക് തന്നെയാണ് ചുമതല. പുതിയ സംവിധാനത്തിൽ ജില്ലയിൽ 13 സർക്കിളുകൾ രൂപീകരിച്ചു. കുത്തിയത്തോട്, അരൂർ, ചേർത്തല, മണ്ണഞ്ചേരി, പുന്നപ്ര, അമ്പലപ്പുഴ, പുളിങ്കുന്ന്, ഹരിപ്പാട്, തൃക്കുന്നപ്പുഴ, കായംകുളം, മാവേലിക്കര, നൂറനാട്, മാന്നാർ സർക്കിളുകളാണ് രൂപീകരിച്ചത്. സർക്കിൾ പരിധിയിലുൾപ്പെട്ട സ്റ്റേഷനുകളുടെ മേൽനോട്ടവും വലിയകേസുകളുടെ അന്വേഷണച്ചുമതലയും സർക്കിൾ ഇൻസ്‌പെക്ടറിനുണ്ടാവും.
ഐ.ടി ആക്ടുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ്‌പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കാണ്. അതിനാലാണ് സൈബർ പൊലീസ് സ്റ്റേഷന്റെ ചുമതലയും ഇൻസ്‌പെക്ടർക്ക് തന്നെ നിലനിറുത്തിയത്.
പുതിയ സംവിധാനത്തിലെ ക്രമീകരണമനുസരിച്ച് ചുമതല നൽകിയ ശേഷം ബാക്കിവരുന്ന 14 സി.ഐമാരെ സൈബർ പൊലീസ് സ്റ്റേഷനുകൾ, ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ, ജില്ലാ ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ, എ.ടി.എസ്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് തസ്തികകൾ മാറ്റും.

സർക്കിൾ, സ്‌റ്റേഷനുകൾ
കുത്തിയത്തോട്: കുത്തിയത്തോട്, പട്ടണക്കാട്, അർത്തുങ്കൽ
അരൂർ- അരൂർ, പൂച്ചാക്കൽ
ചേർത്തല: ചേർത്തല, മുഹമ്മ, ചേർത്തല ട്രാഫിക് യുണിറ്റ്
മണ്ണഞ്ചേരി- മാരാരിക്കുളം, മണ്ണഞ്ചേരി
പുന്നപ്ര: പുന്നപ്ര, നെടുമുടി
അമ്പലപ്പുഴ: അമ്പലപ്പുഴ, എടത്വാ
പുളിങ്കുന്ന്: രാമങ്കരി, പുളിങ്കുന്ന്, കൈനടി
ഹരിപ്പാട്: ഹരിപ്പാട്, വീയപ്പുരം
തൃക്കുന്നപ്പുഴ: തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര,
കായംകുളം: കായംകുളം, കായംകുളം ട്രാഫിക് യുണിറ്റ്
മാവേലിക്കര: മാവേലിക്കര, കുറത്തിക്കാട്
നൂറനാട്: നൂറനാട്, വള്ളിക്കുന്നം
മാന്നാർ: മാന്നാർ, വെൺമണി

എസ്.എച്ച്.ഒ സ്‌റ്റേഷനുകൾ
ആലപ്പുഴ സൗത്ത്: ആലപ്പുഴ സൗത്ത്, ആലപ്പുഴ ട്രാഫിക് യുണിറ്റ്
ആലപ്പുഴ നോർത്ത്: ആലപ്പുഴ നോർത്ത്, വനിതാ സ്‌റ്റേഷൻ
ജില്ലാ കൺട്രോൾ റും: ജില്ലാ കൺട്രോൾ റും
ചെങ്ങന്നൂർ: ചെങ്ങന്നൂർ, ചെങ്ങന്നൂർ ട്രാഫിക് യുണിറ്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL