
അമ്പലപ്പുഴ: കയർ മസ്‌ദൂർ ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു. കയർ മസ്‌ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്‌തു. യുണിയൻ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി ബിനീഷ് ബോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി രതീഷ് മുഹമ്മ കണക്ക് അവതരിപ്പിച്ചു. ബി.എം.എസ് ജില്ലാസെക്രട്ടറി ജി.ഗോപകുമാർ, പി.ബി.പുരുഷോത്തമൻ, രതീഷ്, പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ബി.രാജശേഖരൻ, ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, ഖജാൻജി രതീഷ് മുഹമ്മ എന്നിവരെയും 21 അംഗ പ്രവർത്തക സമിതിയേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |