SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

ഓണാവധി: കേരളത്തിലേക്ക് കർണ്ണാടകയുടെ 150 ബസ്

ആലപ്പുഴ: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി വേണുഗോപാൽ എം.പിയുടെ നിർദ്ദേശം അനുസരിച്ച് 150 സർവീസ് നടത്താൻ ഉത്തരവ് നൽകി ഗതാഗത മന്ത്രി ബി.എസ്.ബൈരതി സുരേഷ്. ബാംഗ്ലൂരിൽ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ,​ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് സർവീസിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടത്. കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നീ ജില്ലകളിലേക്കാണ് ബസ് സർവീസ് നടത്തുക. ഈ മാസം 21 മുതൽ 25 വരെയാണ് ബസ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് കർണ്ണാടകയിലേക്കുള്ള മടക്ക സർവീസുകൾ 27 മുതൽ 30 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL