
മുഹമ്മ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർഫാക്ടറി തൊഴിലാളികൾ മുഹമ്മ കയർ ഇൻസ്‌പെക്ടർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേരള കയർ വർക്കേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) നേതൃത്വത്തിലായിരുന്നു സമരം.സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ. നാസർ ഉദ്ഘാടനം ചെയ്‌തു.യൂണിയൻ വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി സി.കെ.സുരേന്ദ്രൻ, ജെ.ജയലാൽ, എം. പി.സുഗുണൻ, ആർ.ഷാജീവ്, കെ.ഡി.അനിൽകുമാർ,കെ.സലിമോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |