
ചേർത്തല: ചേർത്തലയിൽ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിലായി. സെന്റ് മേരീസ് പാലത്തിനു സമീപം ചേർത്തല പൊലീസും ജില്ലാ ലഹരിവുരുദ്ധസംഘവും നടത്തിയ പ്രത്യേക തിരച്ചിലിലാണ് 1.38 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായത്.ആലപ്പുഴ പൂന്തോപ്പ് വാർഡ് അവലുക്കുന്ന് പുതുവൽ അജിത്ത്(23),തുമ്പോളി ആര്യാട് പുതുവൽവെളി നിതിൻ(21)എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാൻഡ്‌ചെയ്തു. കഴിഞ്ഞദിവസം എക്‌സൈസ് ചേർത്തല പതിനൊന്നാംമൈലിനുസമീപത്തു നിന്നും 21.62 ഗ്രാംഎം.ഡി.എം.എയുമായി വിൽപന നടത്തുന്നയാളെ പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |