കായംകുളം: കായംകുളം നഗരസഭ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കും.
24 രാവിലെ 10 മണിക്ക് നഗരസഭ കോംപ്ലക്സ് അങ്കണത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വി.എം. അമ്പിളി മോൻ രശ്മീശ്വരം അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലറും അസോസിയേഷൻ രക്ഷാധികാരിയുമായ അഡ്വ. പ്രമീള ബാബുരാജ് ഉദ്ഘാടനം ചെയ്യും. എസ്. കേശു നാഥ്, രാജേഷ് കമ്മത്ത് എന്നിവർ വിശിഷ്ടാതിഥികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |