ആലപ്പുഴ: ചേപ്പാട് ഗ്രാമപഞ്ചായത്തിൽ വിബി-ജി റാംജി തൊഴിലാളിയായ പൊടിയമ്മയ്ക്ക് ഭാവിയിൽ തൊഴിൽ നൽകണമെങ്കിൽ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ തീരുമാനം ഓംബുഡ്‌സ് പേഴ്‌സൺ എം.എസ്.അബ്‌ദുൾകലാം ആസാദ് റദ്ദ് ചെയ്തു. പൊടിയമ്മയുടെ പരാതിയിലാണ് നടപടി. നിയമ വിരുദ്ധമായി തീരുമാനമെടുത്ത പഞ്ചായത്ത് കമ്മിറ്റി, സെക്രട്ടറി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എന്നിവരെ ഓംബുഡ്സ് പേഴ്സൺ ശാസിച്ചു. വിബി-ജി റാംജി നിയമപ്രകാരം പഞ്ചായത്തും തൊഴിലാളിയും തമ്മിൽ തൊഴിലുടമ- തൊഴിലാളി ബന്ധമല്ല , പഞ്ചായത്ത് തൊഴിലാളിയുടെ തൊഴിൽ അവകാശം നടപ്പാക്കുന്നതിനുള്ള സഹായഹസ്തം മാത്രമാണെന്നും ഉത്തരവിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |