
ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള ഹൈ ടെൻഷൻ വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനം പി. പ്രസാദ് എം.എൽ.എ നിർവഹിച്ചു.ചേർത്തല നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആമിന,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനീഷ് ,വൈസ് ചെയർപേഴ്സൺ വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അജി, സി.ഡി.എസ് ചെയർപേഴ്സൺ പി.ജ്യോതിമോൾ,വാർഡ് കൗൺസിലർ ജ്യോതീഷ്, ആർ.എം.ഒ ഡോ. അജ്മൽ, പി.ഷാജിമോഹൻ, കെ.വി. ചന്ദ്രബാബു, ടി.എസ്.അജയകുമാർ, അഡ്വ.കെ.ജെ സണ്ണി,എൻ.ആർ.ബാബുരാജ്, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |