
ചേർത്തല :ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്നതിനെതിരേയും കർഷക തൊഴിലാളി,തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന നയങ്ങൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വാരനാട് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.സി.പി.എം കഞ്ഞിക്കുഴി ഏരിയ സെന്റർ അംഗവും.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.പ്രസന്നൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം ജി.ശശികല അദ്ധ്യക്ഷത വഹിച്ചു. എം.വി സുധാകരൻ ,പ്രവീൺ ജി പണിക്കർ,എൻ.കെ.ഹരിഹരപ്പണിക്കർ, ദീപാ ലാലിച്ചൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |