SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

എത്തിക്സ് അസോ. ഓണാഘോഷം

s

ആലപ്പുഴ: സമൂഹത്തിലെ അശരണർക്ക് കാരുണ്യസ്പർശനമേകുന്ന പ്രവൃത്തികളിലൂടെയാകണം ഓണാഘോഷങ്ങളെന്ന് എത്തിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വേണുഗോപാൽ പറഞ്ഞു. എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് ആ തുക ജനിതക വൈകല്യത്താൽ ജനിച്ച ഒരു കുട്ടിക്ക് ഒരു മാസത്തെ പോഷകാഹാരം വാങ്ങി നൽകാനായി ഉപയോഗിക്കും. രക്ഷാധികാരി ഡോ. ഉണ്ണികൃഷ്ണൻ കർത്താ , ഡോ. ജോസ് ജേക്കബ്, ഡോ. കൃഷ്ണകുമാർ, ഡോ. സുരേഷ് രാഘവൻ, ഡോ. ഷാജി , ഡോ ഷാജഹാൻ, ഡോ. ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL