ആലപ്പുഴ : കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ആയുർവേദ ആശുപത്രികൾ, വെൽനസ് സെന്ററുകൾ, റിസോർട്ടുകൾ, ആയുർവേദ റിട്രീറ്റുകൾ, ക്ലിനിക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.
പന്ത്രണ്ട് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഫീസ് ഗഡുക്കളായി അടയ്ക്കാം. അഷ്ടാംഗം ആയുർവേദ ചികിത്സാലയം പട്ടാമ്പിയിലാണ് പരിശീലനം. അപേക്ഷിക്കാനുള്ള ലിങ്ക് : https://forms.gle/cJ9cpqhrCqZt4Yij9
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |