SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും

dss

മുഹമ്മ: ക്ഷേമ പെൻഷനുകൾ വീട്ടിൽ എത്തിക്കുന്നത് നിറുക്കത്തലാക്കിയതിലും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് പെൻഷൻ വാങ്ങുന്നവരും തൊഴിലുറപ്പ് തൊഴിലാളികളും വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം മുഹമ്മ, മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. ആര്യക്കരയിൽ നടന്ന ധർണ സി.പി. എം ഏരിയ സെക്രട്ടറി അഡ്വ.പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി.കെ.സുരേന്ദ്രൻ അധ്യക്ഷനായി. കെ.ഡി.അനിൽകുമാർ, ടി. ഷാജി, ടി.പി.മംഗളാമ്മ, അരുൺമോഹൻ, സ്വപ്ന ഷാബു, എം.ചന്ദ്ര, ഡി.ഷാജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL