
മാന്നാർ: കുരട്ടിശ്ശേരി 2296-ാം നമ്പർ ശിവവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രകാശ് പ്രഭ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ താലൂക്ക് യൂണിയൻ സെക്രട്ടറി എം.ജി. അശോക് കുമാർ വിതരണം ചെയ്തു. പ്രതിനിധിസഭാംഗം ഹരികുമാർ, അഡ്‌ഹോക്ക് കമ്മിറ്റിയംഗങ്ങളായ ദേവകുമാർ, രഞ്ജിത്ത് വി.കുറുപ്പ്, കരയോഗം ജോയിന്റ് സെക്രട്ടറി ഹരികുമാർ, വനിതാ സമാജം വൈസ് പ്രസിഡന്റ് സരസ്വതിയമ്മ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അനിൽ നായർ സ്വാഗതവും കരയോഗം വൈസ് പ്രസിഡന്റ് വിംഗ് കമാൻഡർ എസ്.പരമേശ്വരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |