SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

മെഹന്തി ഡിസൈനിംഗിൽ ചരിത്രം കുറിച്ച് ഫാത്തിമ

jhgjhg

​മാന്നാർ: മനോഹരമായ മെഹന്തി ഡിസൈനിംഗിലൂടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് 2026 ൽ ഇടം പിടിച്ച് പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ ഹിസാന. മാന്നാർ കുരട്ടിശ്ശേരി വഴിയമ്പലത്തിന്റെതെക്കേതിൽ എം.എ നസീറിന്റെയും ഷാമില മോളുടെയും മകളായ ഫാത്തിമ ഹിസാന 29.5 അടി നീളത്തിലുള്ള പേപ്പറിൽ ഒരുക്കിയ മെഹന്തി ഡിസൈനിംഗിലൂടെയാണ് റെക്കാഡ് നേട്ടം കൈവരിച്ചത്. 60 ഓളം പേപ്പറുകൾ ചേർത്തുവച്ച് 29.5 അടി നീളവും 3.5 അടി വീതിയുമുള്ള പേപ്പറിൽ 10 മെഹന്തി കോണുകൾ ഉപയോഗിച്ചായിരുന്നു ഈ വിസ്മയ ഡിസൈൻ ഒരുക്കിയത്. മലപ്പുറം സ്വദേശിനിയുടെ പേരിലുണ്ടായിരുന്ന 27 അടി നീളമുള്ള മെഹന്തി ഡിസൈൻ റെക്കാഡ് ആണ് ഫാത്തിമ ഹിസാന മറികടന്നത്. സമൂഹമാദ്ധ്യമത്തിൽ കണ്ട ഒരു വീഡിയോ ആണ് ​മൂന്നു വർഷമായി ബ്രൈഡൽ, റിസപ്ഷൻ മെഹന്തി വർക്കുകൾ ചെയ്തു വരുന്ന ഫാത്തിമയെ റെക്കാഡ് നേട്ടത്തിലേക്ക് എത്തിച്ചത്.

നിരണം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമ,​ മെഹന്തി ഡിസൈൻ ചെയ്യുന്നതിന്റെ വീഡിയോ അദ്ധ്യാപികയായ സ്മിന്തുവാണ് ഫോണിൽ പകർത്തിയത്. ​സ്കൂൾ പ്രിൻസിപ്പൽ ബെനു ഐപ്പ്, അധ്യാപികയായ സ്മിന്തു, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ പരിപൂർണ്ണ പിന്തുണ തന്റെ നേട്ടത്തിന് കാരണമായതായി ഫാത്തിമ പറഞ്ഞു. ഭാവിയിൽ ഒരു ഫോറൻസിക് വിദഗ്ദ്ധയാകണമെന്നാണ് ഈ കലാകാരിയുടെ ആഗ്രഹം. ഐഷ നസീർ, മുഹമ്മദ് ആസിഫ് എന്നിവർ സഹോദരങ്ങളാണ്.
വല്ലന ഷറഫുൽ ഇസ്‌ലാം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഇഖ്ബാൽ ഫൈസിയുടെ ചെറുമകളാണ് ഫാത്തിമ ഹിസാന.

അനുമോദിച്ച് സജി ചെറിയാൻ

റെക്കാഡ്സ് നേട്ടം കൈവരിച്ച ഫാത്തിമ ഹിസാനയുടെ പേര് ചേർത്തുകൊണ്ട്
ഫാത്തിമ മെഹന്തി ഡിസൈനിംഗ് എന്ന ബ്രാൻഡ് നെയിമിൽ തുടർന്നുള്ള വർക്കുകൾ ചെയ്യണമെന്നും ഈ ബ്രാൻഡ് നെയിം സംരക്ഷിക്കണമെന്നും സജി ചെറിയാൻ എം.എൽ.എ നിർദേശിച്ചു. റെക്കാഡ്സ് നേട്ടത്തിൽ അനുമോദിക്കാൻ ഫാത്തിമയുടെ വീട്ടിൽ എത്തിയതായിരുന്നു സജി ചെറിയാൻ. ഫാത്തിമ ഹിസാനയെ സജി ചെറിയാൻ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, മാന്നാർ മീഡിയ സെന്റർ ഭാരവാഹികളായ ബഷീർ പാലക്കീഴിൽ, അൻഷാദ് മാന്നാർ, ഇഖ്ബാൽ അർച്ചന, ഫൈസൽ മാന്നാർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL