SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

മന്നത്ത് ഉളവയ്‌പ് ജലോത്സവം,​ പടയാളി ജേതാവ്

kjhjkh

തുറവൂർ: കൈതപ്പുഴ കായലിൽ നടന്ന മന്നത്ത് ഉളവയ്പ് ജലോത്സവം കാണികൾക്ക് ആവേശക്കാഴ്ചയായി. വോയ്സ് ഒഫ് ഉളവയ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലോത്സവത്തിൽ കൊറുങ്കോട്ട ബോട്ട് ക്ലബിന്റെ പടയാളി വള്ളം ഒന്നാം സ്ഥാനം നേടി. നെട്ടൂർ ബീച്ച് ബോട്ട് ക്ലബിന്റെ കർണ്ണൻ രണ്ടാം സ്ഥാനവും ഏരൂർ അന്തിമഹാകാളൻ ബോട്ട് ക്ലബിന്റെ യോദ്ധാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉളവയ്പ് കടത്ത് കടവിൽ നടന്ന മത്സരത്തിൽ സി ഗ്രേഡിലെ അഞ്ച് വള്ളങ്ങളാണ് മാറ്റുരച്ചത്. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനമായി നൽകി. ജലോത്സവം യുവകർഷകൻ സുജിത്ത് ഉദ്ഘാടനം ചെയ്തു. വോയ്സ് ഒഫ് ഉളവയ്പ് ചെയർമാൻ ഇ.എൻ. സലിലൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോർപ്പറേഷൻ മുൻ ചെയർമാൻ കെ. പ്രസാദ് ഫ്ലാഗ് ഒഫ് നിർവഹിച്ചു. സമ്മാനദാനം യുവകർഷകൻ സുജിത്ത് നിർവഹിച്ചു. ജനറൽ കൺവീനർ സനൽ പി. രാജ് സ്വാഗതം പറഞ്ഞു. പൂച്ചാക്കൽ എസ്.ഐ. പി.ടി. ലിജിമോൾ, സി.എസ്. ഉല്ലാസ്, ഡോ. ജയ് നിവർഗീസ്, കെ.ബി. ബാബുരാജ്, ഗിരീഷ് രാമകൃഷ്ണൻ, എൻ.ആർ. ബാബുരാജ്, ഒ.വി. കലേഷ്, സിബി ജോൺ, അജിത്ത്, ഒ.കെ. തിലകൻ, സറിൽ പി. രാജ് എന്നിവർ സംസാരിച്ചു.

ജലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL