
അരൂക്കുറ്റി: വടുതല മുഹമ്മദ് സ്പോർട്ടിംഗ് ക്ലബും ഹണി വോയിസ് കൂട്ടായ്മയും സംയുക്തമായി പെരുമ്പളം പഞ്ചായത്ത് എട്ടാം വാർഡ് പ്രജിത്തിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഗാനാലാപനം നടത്തി ഫണ്ട് ശേഖരിച്ചു. അരൂർ സി.ഐഅജയ് മോഹനൻ ഉദ്ഘാടനം ചെയ്തു. വടുതല ജനറൽ സ്റ്റോർ ഉടമ സി.എം നാസർ, മുഹമ്മദൻസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.പി നടരാജൻ എന്നിവർ ചേർന്ന് ആദ്യ സംഭാവന സമർപ്പിച്ചു. 2,91,176 രൂപ സമാഹരിച്ചു. ചികിത്സാ സമിതി ഭാരവാഹികളായ ജിനീഷ് ലാൽ, എം.കെഷിബു, വിമൽ, അഖിൽ പീതാംബരൻ എന്നിവർ ഏറ്റുവാങ്ങി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |