
ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ആലപ്പുഴ പവർഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ അൻഷാദാണ് (37) പിടിയിലായത്. ഇയാളിൽ നിന്നും വീട്ടിൽനിന്നുമായി 25.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 150 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ അൻഷാദ്, 12 ദിവസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വീട്ടിൽനിന്ന് എം.ഡി.എം.എയുമായി വില്പനയ്ക്കായി പുറത്തേക്ക് പോകുന്നതായി മനസിലായതിനെ തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് 1.38 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി കണ്ടെത്തിയത്.
ജില്ലയിൽ രജിസ്റ്റർ ചെയ്ത നിരവധി എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണ് അൻഷാദ് എന്ന് പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ദേവിക, ബാലു, ഗ്രേഡ് എസ്.ഐ മുജീബ്, എ.എസ്.ഐ ഉല്ലാസ്, എസ്.സി.പി.ഒമാരായ ബിനോയ്, ശ്യാം, വിപിൻദാസ്, സവിത എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്. ജില്ലയിൽ ലഹരിക്കെതിരായ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് അറിയിച്ചു.
A 37-year-old man was arrested with MDMA near Kommadi Bypass in Alappuzha. Police identified him as Anshad of Poongattu House in the Power House Ward.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |