ചേർത്തല:പ്രാവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ എട്ടാമത് ജില്ലാ സമ്മേളനം 6ന് ചേർത്തല പത്മശാലീയ സംഘം ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് കെ.സുദിനകുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി. അഡ്വ.എ.എം.ആരിഫ് മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ്, സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി കെ.ഉമയാക്ഷൻ,ഐ.എൻ.ടി.യു.സി ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് ജി.സുരേഷ്ബാബു,ഡി.മോഹനൻ എന്നിവർ സംസാരിക്കും.ജില്ലാ ജനറൽ സെക്രട്ടറി പി.എൻ.പുരുഷൻ റിപ്പോർട്ടും, ട്രഷറർ ആർ.വിജയമോഹൻപിള്ള വരവ് ചെലവ് കണക്കും അവതരിപ്പിക്കും.കെ.പി.ഭുവനേന്ദൻനായർ സ്വാഗതവും ജി.ശശിധരൻപിള്ള നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |